ഇളം നീലയില്‍ വെളുത്ത കുത്തുകളുള്ള ചുരിദാറാണ് പെണ്‍കുട്ടി ധരിച്ചിരുന്നത്.തുടുത്ത കവിളുകള്‍,മെലിഞ്ഞ കൈകള്‍,വെളുത്തുനീണ്ട പാദങ്ങള്‍.ആകാശത്ത് ഉറങ്ങിക്കിടക്കുന്ന മേഘത്തുണ്ടുപോലെ ശാന്തമായ ഉറക്കം.മരിച്ചവീട്ടില്‍ വരുന്നവരൊക്കെ എന്തൊക്കയോ പിറുപിറുക്കുന്നു.ചിലര്‍ ഏങ്ങിക്കരയുന്നു,നിസ്സംഗരാകുന്നു.അലി തുടരെതുടരെ കുറേ ഫോട്ടോകളെടുത്തു.'ഇനി എന്താ ചേച്ചി അടുത്ത പ്ലാന്‍'? ഓഫീസിലേക്ക്?'ഇന്നു ഞാനില്ല,സുഖം തോന്നുന്നില്ല.''എന്നാല്‍ ചേച്ചി അടുത്ത വണ്ടിക്ക് വീട്ടിലേക്കുവിട്ടോ..ഓരോന്നുങ്ങള്‍ പിന്നെ ചേച്ചിക്ക് എഴുതാനായിട്ട് കുറെ കഥകളുണ്ടാക്കിത്തരും'.മരണവീട്ടിലേക്ക് നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു.അവള്‍ അവനെയൊന്നു തുറിച്ചുനോക്കി.അകലെനിന്ന് ഒരു ബസ്സ് പാഞ്ഞുവരുന്നു.കണ്ണുകള്‍ മഞ്ഞളിച്ചതായും കാല് തളരുന്നതായും തോന്നിയവള്‍ക്ക്.'എവിടേക്കുള്ള ബസ്സാ അലി അത്?''പട്ടാമ്പിക്കുതന്നെ'.അവള്‍ ബസ്സിനു കൈകാണിച്ചു.ബസ്സില്‍ കയറുന്നതിനു മുമ്പ് അലിയോടായിപറഞ്ഞു.'റാഷിദ കോളേജു വിട്ടു വന്നോന്ന് ഒന്ന് ഫോണ്‍ ചൈയ്തു ചോദിച്ചോളു അലി..കുട്ടികള്‍..'അലിയുടെ മുഖം വിളറിയതായും പിന്നീട് ആ വിളര്‍ച്ച കണ്ണുകളിലേക്കു പടര്‍ന്നതായും തോന്നി.ബസ്സില്‍ കയറി
Saturday, December 22, 2007
മൌനത്തിന്റെ കാര്‍മേഘം
Subscribe to:
Post Comments (Atom)
1 comment:
http://sijijoy.blogspot.com/2007/01/blog-post_14.html ഇവിടെ നിന്ന് പൊക്കിയതാണെന്നു കൂടി ചേര്‍ത്തോളൂ.. ആദ്യം പൊക്കിയ ആള്‍ താങ്കളല്ലെങ്കില്‍ കൂടി
Post a Comment